ലോക്ക്ഡൗണ്‍കാലത്ത് ഒരുപാടുപേരാണ് പൊറോട്ടയെ മിസ് ചെയ്യുന്നെന്നും പറഞ്ഞ് പോസ്റ്റ് ഇടുന്നത്. ചിലരെല്ലാം വീട്ടില്‍ത്തന്നെ പൊറോട്ടാമേക്കിംഗ് നടത്തുന്നുമുണ്ട്.

പരസ്പരം പരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരിയിലും മികച്ച കഥാപാത്രവുമായി എത്താനിരിക്കുകയാണ് ഗായത്രി. തന്റെ പേര് ഇടയ്‌ക്കെല്ലാം ദീപ്തി എന്നാണോ, ഗായത്രി എന്നാണോ എന്നുള്ള സംശയം തനിക്കുതന്നെ വരാറുണ്ടെന്ന് താരം അഭിമുഖങ്ങളില്‍ പറയാറുണ്ട് താരത്തിന് മാത്രമല്ല സംശയമുള്ളത്, പരസ്പരം പരമ്പരയുടെ പ്രക്ഷകര്‍ക്കും താരത്തിന്റെ യഥാര്‍ത്ഥ പേരിനേക്കാള്‍ അറിയാവുന്നതും ദീപ്തി എന്നുതന്നെയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗായത്രി അരുണ്‍ പങ്കുവയ്ക്കാറുള്ള ചിത്രങ്ങള്‍ക്കും മറ്റും ആരാധകരുടെ നല്ല പ്രതികരണം ലഭിക്കാറുണ്ട്. താരം കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും കുറിപ്പുമാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പൊറോട്ടക്കൊതിയുടെ ചിരി എന്നുപറഞ്ഞാണ് താരം തന്റെ മനോഹരമായ ചിരിയുടെ സെല്‍ഫി പങ്കുവച്ചിരിക്കുന്നത്. തങ്ങളും പൊറോട്ടയും ബീഫും കഴിച്ച കാലം മറന്നെന്നും, ഞങ്ങളുടേയും അവസ്ഥ ഇങ്ങനെത്തന്നെയാണ് എന്നെല്ലാം പറഞ്ഞാണ് ആരാധകര്‍ താരത്തിനോടുള്ള സ്‌നേഹവും പൊറോട്ടയോടുള്ള സ്‌നേഹവും പങ്കുവയ്ക്കുന്നത്.

ലോക്ക്ഡൗണ്‍കാലത്ത് ഒരുപാടുപേരാണ് പൊറോട്ടയെ മിസ് ചെയ്യുന്നെന്നും പറഞ്ഞ് പോസ്റ്റ് ഇടുന്നത്. ചിലരെല്ലാം വീട്ടില്‍ത്തന്നെ പൊറോട്ടാമേക്കിംഗ് നടത്തുന്നുമുണ്ട്. ഏതായാലും പൊറോട്ടയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ത്തന്നെ ചിരി ഇങ്ങനെയാണെങ്കില്‍ കിട്ടിയാലുള്ള ചിരി കാണണമെന്നാണ് ആരാധകര്‍ ഗായത്രിയോട് പറയുന്നത്.

View post on Instagram