പശുവിന് പുല്ലുകൊടുക്കുന്ന ലെ ഞാന്‍ എന്നു പറഞ്ഞാണ് പേളി പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പുല്ലുവേണോ എന്ന് ചോദിച്ച് പശുവിന് വൈക്കോല്‍ കൊടുക്കുന്ന തനി നാട്ടിന്‍പുറത്തുകാരിയായ പേളിയെ കമന്റുകള്‍കൊണ്ട് സ്‌നേഹിക്കുകയാണ് ആരാധകര്‍.

ബിഗ്‌ബോസ് ഒന്നാം സീസണില് റണ്ണറപ്പാകുന്നതിന് മുന്നേതന്നെ മലയാളിയുടെ പ്രിയപ്പെട്ട ചുരുളന്‍ മുടിക്കാരിയാണ് പേളി. അവതാരകയായും വിവാഹശേഷം ശ്രിനീഷിന്റെ മറുപാതിയായുമായ പേളിയെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എന്നും മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.. ഇടയ്ക്കിടെ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും മറ്റും വളരെ പെട്ടന്നാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ബിഗ്‌ബോസ് ഒന്നാം സീസണിലൂടെ തന്റെ പ്രണയം കണ്ടെത്തിയ പേളിയെ, അതിനുശേഷമാണ് സോഷ്യല്‍മീഡിയ ഏറ്റെടുക്കുന്നത്. തന്റെ ജീവിതത്തിലെ പ്രണയവും വിവാഹവും മറ്റ് മനോഹരനിമിഷങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കുന്ന പേളിയുടെ പുതിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പശുവിന് പുല്ലുകൊടുക്കുന്ന ലെ ഞാന്‍ എന്നു പറഞ്ഞാണ് പേളി പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പുല്ലുവേണോ എന്ന് ചോദിച്ച് പശുവിന് വൈക്കോല്‍ കൊടുക്കുന്ന തനി നാട്ടിന്‍പുറത്തുകാരിയായ പേളിയെ കമന്റുകള്‍കൊണ്ട് മൂടുകയാണ് ആരാധകര്‍. താരത്തെ നാടന്‍വേഷത്തില്‍, തനി നാട്ടിന്‍പുറത്തുകാരിയായി കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. എന്നാല്‍ പശുവിന് പുല്ല് കൊടുക്കുന്നു എന്ന ക്യാപ്ഷനെയാണ് മറ്റൊരു കൂട്ടര്‍ ട്രോളുന്നത്. 'സഹോദരി കൊടുക്കുന്നതിനെ ഞങ്ങള്‍ വൈക്കോലെന്നു പറയും, ചിലയിടത്ത് അതിനെ കച്ചിയെന്നും പറയും, എന്നാല്‍ പുല്ലെന്ന് പറയാറില്ലല്ലോ' എന്നാണ് ചില ആരാധകര്‍ പറയുന്നത്.

View post on Instagram

ഇതിനോടകംതന്നെ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.