സിനിമയോട് അവധി പറഞ്ഞ് , ദുബായില്‍ ഭാവി വരനായ ജോര്‍ജ് പനായോട്ടുമായി ഗര്‍ഭകാലം  ആഘോഷിക്കുകയാണ് താരമിപ്പോള്‍

തമിഴ് ചിത്രമായ മദിരാസി പട്ടണത്തിലൂടെ ഇന്ത്യന്‍ സിനിമയിലെത്തിയ ബ്രിട്ടീഷ് മോഡലാണ് എമി ജാക്സൺ. ശ്രദ്ധേയമായ വേഷങ്ങള്‍ കൊണ്ട് പ്രേക്ഷക മനം കീഴടക്കിയ നേടിയ താരം തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജ്ജീവമാണ് താരം. ജീവിതത്തിലെ പ്രിയനിമിഷങ്ങളും, പ്രിയപ്പെട്ടവരുടെ ചിത്രങ്ങളും പങ്കുവെക്കാറുണ്ട് താരം. 

സിനിമയോട് അവധി പറഞ്ഞ്, ദുബായില്‍ ഭാവി വരനായ ജോര്‍ജ് പനായോട്ടുമായി ഗര്‍ഭകാലം ആഘോഷിക്കുകയാണ് താരമിപ്പോള്‍. കഴിഞ്ഞ ദിവസമാണ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചത്.

View post on Instagram

മൂന്നു മാസങ്ങള്‍ മുമ്പായിരുന്നു എബിലിറ്റി ഗ്രൂപ്പ് സഥാപനായ ജോര്‍ജ് പനായോട്ടുമായുള്ള വിവാഹ നിശ്ചയം. 2015 മുതലുള്ള ഇരുവരുടേയും പ്രണയമാണ് വിവാഹത്തിലേക്ക് എത്തി നില്‍ക്കുന്നത്. പ്രിയനിമിഷങ്ങള്‍ പങ്കു വെക്കുന്ന കൂട്ടത്തില്‍ ഗര്‍ഭകാലം ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളും വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു. ഗോൾഫ് കളിക്കുന്ന താരത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ഹിറ്റ്. 

View post on Instagram