ഒരിക്കൽ തേൻമാവിൻ കൊമ്പത്ത് എന്ന ചിത്രത്തില്‍ ശോഭനയും മോഹൻലാലും വഴക്കിടുന്ന രംഗം അവതരിപ്പിച്ചു കൈയ്യടി വാങ്ങിയ നടി. 

രിയ പ്രിൻസ് എന്ന നടിയെ അറിയാത്ത മലയാളികൾ ഇന്ന് കുറവായിരിക്കും. ഡബ്‌സ്‌ മാഷ് വീഡിയോകളിലൂടെ സിനിമയിലെ മുൻ നിര നായികമാരുടെ ഭാവങ്ങള്‍ അപ്പാടെ ഉൾകൊണ്ടുകൊണ്ടാണ് മരിയ ശോഭനയായും ഉർവ്വശി ആയും ഒക്കെ ആളുകളെ അതിശയപ്പെടുത്തിയത്. ഒരിക്കൽ തേൻമാവിൻ കൊമ്പത്ത് എന്ന ചിത്രത്തില്‍ ശോഭനയും മോഹൻലാലും വഴക്കിടുന്ന രംഗം അവതരിപ്പിച്ചു കൈയ്യടി വാങ്ങിയ മരിയയെ അഭിന്ദിച്ചുകൊണ്ട് നിരവധി താരങ്ങളാണ് രംഗത്ത് വന്നത്. അന്ന് താൻ ഡബ് ചെയ്തത് ഈ കുട്ടിക്കാണോ അതോ ശോഭനയ്ക്കാണോ എന്നു സംശയം തോന്നുന്നുവെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.

വർഷങ്ങൾക്കിപ്പുറം പിന്നീടും താരം തന്റെ അഭിനയമികവ് തെളിയിച്ചു. അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിൽ അലമേലു ആയെത്തി നിറഞ്ഞ കൈയ്യടിയാണ് മരിയ വാങ്ങിയത്. ഇപ്പോൾ മംഗല്യം എന്ന സീരിയലിനൊപ്പം സിനിമകളുടെയും ഭാഗമാവുന്നുണ്ട് താരം. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ മരിയ പങ്കുവെച്ച റീൽ വൈറലാവുകയാണ്. തനി നാടൻ ലുക്കിൽ ദാവണിയുടുത്താണ് നടിയെത്തുന്നത്. കറുപ്പും വെള്ളയും വേഷത്തിൽ സുന്ദരിയായ താരത്തിന് നിരവധി മികച്ച കമന്റുകളും ലഭിക്കുന്നുണ്ട്. അഭിനയ മികവുള്ള നടിയെന്നാണ് കൂടുതൽ ആളുകളുടെയും അഭിപ്രായം.

View post on Instagram

നാടക അഭിനത്തിലൂടെയാണ് മരിയ മിനി സ്ക്രീനിലേക്ക് എത്തുന്നത്. നാടകാഭിനയത്തിനു കൂട്ടായി മരിയക്ക് ഭർത്താവ് പ്രിൻസാണ് ഒപ്പം ഉള്ളത്. മലയാള പ്രഫഷണൽ നാടകവേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ താര ദമ്പതികളായിട്ടാണ് മരിയ - പ്രിൻസ് ദമ്പതികളെ അറിയപ്പെടുന്നത്. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച പ്രഫഷനൽ നാടകം എന്ന ബഹുമതി ഉൾപ്പെടെ നിരവധി അവാർഡുകൾ സ്വന്തമാക്കിയ വെയിൽ എന്ന നാടകത്തിലെ പ്രധാന കഥാപാത്രങ്ങൾ ഇവരാണ് അവതരിപ്പിച്ചത്.

'ആരും തെറ്റിദ്ധരിക്കരുത്, വഴക്ക് കണ്ടാൽ ഇന്ന് ഡിവോഴ്സ് ആകുമെന്ന് തോന്നും'; ആലിസ് ക്രിസ്റ്റി പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..