ഒരു ചൈനീസ് വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിനിടെയാണ് താരത്തിന്റെ പ്രതികരണം. 

ബിയജിംഗ്: സിനിമയില്‍ കുറച്ചുനാളത്തേയ്ക്ക് വിട്ട് നില്‍ക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ സീറോ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടതോടെയാണ് പുതിയ തീരുമാനം. ചിത്രത്തിന്‍റെ പരാജയമൂലം ഇനി അടുത്തൊന്നും സിനിമയിലേക്കില്ലെന്നു തുറന്നു പറയുകയാണ് ഷാരൂഖ്. 

ഒരു ചൈനീസ് വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിനിടെയാണ് താരത്തിന്റെ പ്രതികരണം. ചിത്രം ഒരുപാട് ​‍​പ്രതീക്ഷയോടെയും സ്‌നേത്തോടെയും പൂര്‍ത്തീകരിച്ച സിനിമയാണെന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. താരത്തിന്റെ പുതിയ തീരുമാനം അറിഞ്ഞതോടെ നിരാശയിലാണ് ആരാധകര്‍. 

'ഇപ്പോള്‍ സിനിമകളൊന്നും ചെയ്യുന്നില്ല. സിനിമകള്‍ കാണാനും സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കാനും പുസ്തകങ്ങള്‍ വായിക്കാനും സമയം കണ്ടെത്തണം. എന്‍റെ മക്കള്‍ കോളേജ് പഠനം പൂര്‍ത്തികരിക്കാനിരിക്കയാണ്. സുഹാന കോളേജിലാണ്. ആര്യന്‍ അടുത്ത വര്‍ഷം പഠിച്ചിറങ്ങും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുകയാണ്.' ഷാരൂഖ് പറഞ്ഞു. ജൂണില്‍ താന്‍ പുതിയൊരു സിനിമയ്ക്കായി കരാര്‍ ഒപ്പു വെയ്‌ക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ അതു ചെയ്യുന്നില്ലെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. 

'ഇനി എന്റെ മനസ് എന്നോട് പറയട്ടെ.. അപ്പോഴേ സിനിമ ചെയ്യുന്നുള്ളൂ. ഇപ്പോള്‍ എനിക്കത് തോന്നുന്നില്ല. ഒരുപാടു കഥകള്‍ കേള്‍ക്കുന്നുണ്ട്. ദിവസത്തില്‍ 15-20 കഥകള്‍ കേള്‍ക്കും. 2-3 എണ്ണം ഇഷ്ടപ്പെടും. ഏതു ചെയ്യണമെന്നു പോലും തീരുമാനിച്ചിട്ടില്ല. തീരുമാനമായാല്‍ അതില്‍ മുഴുവനായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും.' ഷാരൂഖ് പറഞ്ഞു നിര്‍ത്തി.

ആനന്ദ് റോയ് സംവിധാനം ചെയ്ത സീറോ വന്‍ താരനിരയോടെയാണ് എത്തിയത്. 2018 ഡിസംബറില്‍ പുറത്തിറങ്ങിയ ചിത്രം ചൈനയിലെ ബെയ്ജിങ് അന്താരഷ്ട്ര ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.