Asianet News MalayalamAsianet News Malayalam

'അറിഞ്ഞില്ല..ആരും പറഞ്ഞില്ല..'; മോഹൻലാൽ തകർത്തഭിനയിച്ച ​ഗാനരം​ഗം; അസാധ്യമായി പാടി ഷൈൻ

നിർമാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

shine tom chacko sing  mohanlal movie Naduvazhikal song nrn
Author
First Published Oct 29, 2023, 7:07 PM IST

ലയാള സിനിമയിലെ യുവ നായകനിരയിലെ ശ്രദ്ധേയമായ താരമാണ് ഷൈൻ ടോം ചാക്കോ. സഹസംവിധായകനായി കരിയർ ആരംഭിച്ച ഷൈൻ ​ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് ഇങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ. മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ളവർക്കൊപ്പം ഷൈൻ അഭിനയിച്ചു. അഭിനയം മാത്രമല്ല, തനിക്ക് ഡാൻസും വഴങ്ങുമെന്ന് അടുത്തിടെ ഷൈൻ തെളിയിച്ചതാണ്. എന്നാൽ അഭിനയവും ഡാൻസും മാത്രമല്ല പാട്ടും തനിക്ക് പറ്റുമെന്ന് തെളിയിക്കുകയാണ് നടനിപ്പോൾ. 

മോഹൻലാൽ തകർത്തഭിനയിച്ച നാടുവാഴികൾ എന്ന സിനിമയിലെ 'രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ..' എന്ന ​ഗാനമാണ് ഷൈൻ ടോം ചാക്കോ പാടുന്നത്. താരത്തോടൊപ്പം നടൻ ബാബു രാജും ഉണ്ട്. ​ഗാനം മുഴുവനായും അതി മനോഹരമായി പാടുന്ന ഷൈനിനെ വീഡിയോയിൽ കാണാവുന്നതാണ്.

നിർമാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. "എന്റർടെയ്ൻമെന്റ്... എന്റർടെയ്ൻമെന്റ്..എന്റർടെയ്ൻമെന്റ് ഈ മനുഷ്യനുള്ള നിർവ്വചനം", എന്നാണ് സാന്ദ്ര വീഡിോയ്ക്ക് ഒപ്പം കുറിച്ചത്.  
വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമന്റുമായി ആരാധകരും രം​ഗത്തെത്തി. "സകലകലാവല്ലഭൻ, ഷൈൻ ചേട്ടൻ അല്ലെങ്കിലും പൊളിയാണ്", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം, കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലാണ് ഷൈൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. കുറച്ചു ഭാ​ഗത്ത് വന്നു പോകുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ ആയിട്ടായിരുന്നു ഷൈൻ ചിത്രത്തിൽ എത്തിയത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന 'ലിറ്റിൽ ഹാർട്സ്' എന്ന ചിത്രത്തിലാണ് ഷൈൻ ഇപ്പോൾ അഭിനയിക്കുന്നത്. ഷൈനിനൊപ്പം ഷെയ്ൻ നി​ഗമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഭീഷ്മ പർവ്വം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനഘ മരുതോരയാണ് നായിക. ധ്യാൻ ശ്രീനിവാസൻ, ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

മിഥുൻ മാനുവലിന്റെ രചനയിൽ ഹൊറർ ത്രില്ലർ, 'ഫീനിക്സി'ലെ ചിത്രയുടെ ​ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios