താരത്തിന്റെ ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. നിങ്ങളാണ് ഏറ്റവും സുന്ദരിയായ നടിയെന്നാണ് ഒരു ആരാധകന്റെ കമന്റ്. 

ലോസ് ഏഞ്ചല്‍സ്: സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. ഞായറാഴ്ചകള്‍ വെറുതെ ഇരിക്കുകയാണെന്നാണ് താരം പറയുന്നത്. ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ മൂന്ന് മക്കള്‍ക്കും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനുമൊപ്പമാണ് താരം കഴിയുന്നത്. ഇടയ്ക്ക് മക്കള്‍ക്കൊപ്പം അഗ്നിരക്ഷാപ്രവര്‍ത്തകരെ സന്ദര്‍ശിച്ചതിന്റെ സന്തോഷം അവര്‍ പങ്കുവച്ചിരുന്നു. 

View post on Instagram

താരത്തിന്റെ ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. നിങ്ങളാണ് ഏറ്റവും സുന്ദരിയായ നടിയെന്നാണ് ഒരു ആരാധകന്റെ കമന്റ്. പൂളില്‍ സുഹൃത്തിനൊപ്പം സമയം ചിലവഴിക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസം സണ്ണി പങ്കുവച്ചിരുന്നു. 

View post on Instagram

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മെയ്യിലാണ് സണ്ണി ലിയോണ്‍ കുടുംബത്തോടൊപ്പം ലോസ് ഏഞ്ചല്‍സിലേക്ക് താമസം മാറിയത്. ബിഗ് ബോസ് സീസണ്‍ 5 ലൂടെ ബോളിവുഡിലേക്ക് ചുവടുവച്ച സണ്ണി ജിസം 2, ഹേറ്റ് സ്‌റ്റോറി 2, രാഗിണി എംഎംഎസ് 2, ഏക് പഹേലി ലീല, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. സ്പ്ലിറ്റ്‌സ് വില്ല എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരികയായാണ് സണ്ണി ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. 

View post on Instagram
View post on Instagram