നിരവധി പേരാണ് കമന്റുകളിലൂടെ താരത്തെ അഭിനന്ദിക്കുന്നത്. ശരിക്കും ഒരു അത്‌ലറ്റിന്റെ ശരീരത്തിലേക്കുള്ള താപ്സിയുടെ മാറ്റം ആരേയും ഞെട്ടിക്കുന്നതാണ്. 

സിനിമാ പ്രേമികളുടെ പ്രിയതാരമാണ് തപ്‌സി പന്നു. താരത്തിന്റെ സിനിമാ തിരഞ്ഞെടുപ്പുകൾ എപ്പോഴും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ തപ്സിയുടെ പുതിയ ചിത്രങ്ങൾ കാണാൻ ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. രശ്മി റോക്കറ്റ് എന്ന സിനിമയാണ് താപ്സിയുടേതായി ഇനി വരാനിരിക്കുന്നത്. ഈ ചിത്രവും വ്യത്യസ്തമായിരിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള താരത്തിന്റെ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ഓട്ടക്കാരിയായി അഭിനയിക്കുന്ന ചിത്രത്തിനായി അമ്പരപ്പിക്കുന്ന മേക്കോവറാണ് നടി നടത്തിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ചിത്രത്തിനായി താരം നടത്തിയ വർക്കൗട്ടുകളും പരീശീലനങ്ങളുടെയും ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. 

ശരീരം ഒരു കായികതാരത്തിന്റേതായി പരുവപ്പെടുത്തിയെന്ന് പങ്കുവെച്ച പുതിയ ചിത്രത്തിലെ നടിയുടെ കാലിന്റെ മസിലുകളില്‍ തന്നെ വ്യക്തം. ബൂട്ട് ക്യാമ്പ് പോലെയായിരുന്ന ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞു എന്നായിരുന്നു തപ്‌സി ചിത്രം പങ്കുവെച്ച് കുറിച്ചത്. ഇനി ലോല ഫാമിലിയിലേക്ക് പോവുകയാണെന്നും താരം പറഞ്ഞു.

View post on Instagram
View post on Instagram

നിരവധി പേരാണ് കമന്റുകളിലൂടെ താരത്തെ അഭിനന്ദിക്കുന്നത്. ശരിക്കും ഒരു അത്‌ലറ്റിന്റെ ശരീരത്തിലേക്കുള്ള താപ്സിയുടെ മാറ്റം ആരേയും ഞെട്ടിക്കുന്നതാണ്. ബ്രോ വേറെ ലെവല്‍ എന്നാണ് ചിത്രങ്ങള്‍ക്ക് നടി ഭൂമി പെട്‌നേക്കറുടെ കമന്റ്. എന്താണ് ആ കാലുകള്‍, ഓരോ കഥാപാത്രത്തേയും കൊമ്പില്‍ പിടിച്ചാണ് തപ്‌സി വരുതിയിലാക്കുന്നത് എന്നാണ് തെന്നിന്ത്യന്‍ താരം ലക്ഷ്മി മന്‍ചുവിന്റെ കമന്റ. 

ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയാൻഷു പൈൻയുള്ളിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. താപ്സിയുടെ ഭർത്താവിന്റെ വേഷമാണ് പ്രിയാൻഷു അവതരിപ്പിക്കുന്നത്. അടുത്ത വർഷം ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.