Asianet News MalayalamAsianet News Malayalam

'തൊപ്പി ബ്രോ ഒരുപാട് നന്ദി'; പറഞ്ഞ വാക്ക് പാലിച്ച് നിഹാദ്; കണ്ണും മനവും നിറഞ്ഞ് യുവാവും കുടുംബവും

തൊപ്പിക്ക് പ്രശംസാപ്രവാഹം. 

youtuber thoppi helps handicapped man nrn
Author
First Published Jan 13, 2024, 5:38 PM IST

യുട്യൂബിലൂടെ ഏറെ ജനശ്രദ്ധനേടിയ ആളാണ് 'തൊപ്പി' എന്ന് വിളിക്കുന്ന നിഹാദ്. ഏതാനും നാളുകൾക്ക് മുൻപ് തൊപ്പി വീഡിയോകളിലൂടെ മോശം കണ്ടന്റുകൾ കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നെന്ന പേരിൽ നിയമനടപടികൾക്കും പാത്രമായിരുന്നു. ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായ തൊപ്പി ചെയ്തൊരു നല്ല കാര്യത്തിന്റെ വീഡിയോ ഇപ്പോൾ സമൂ​ഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. 

ക്രിസ്മസ് വേഷത്തില്‍ തൊപ്പി ചെയ്തൊരു ലൈവ് വീഡിയോയിൽ സഹായം ആവശ്യപ്പെട്ട് ഫാൽക്കൺ വൈറ്റി എന്ന യുട്യൂബർ മെസേജ് ഇട്ടിരുന്നു. തനിക്കൊരു വീൽ ചെയർ വേണമെന്നും ഇരുപത്തി എട്ടായിരം രൂപവരെ ചെലവ് വരുമെന്നാണ് അറിയുന്നതെന്നും ഇദ്ദേഹം വോയ്സ് മെസേജിൽ പറഞ്ഞിരുന്നു. പിന്നാലെ ഇരുപത്തി എട്ടായിരം അല്ല ഒരു ലക്ഷം രൂപ ആയാലും ഉള്ളതിൽ ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള വീൽ ചെയർ ഇയാള്‍ക്ക് കൊടുക്കുമെന്നും തൊപ്പി വാ​ഗ്ദാനം നൽകിയിരുന്നു. ഈ വാക്കാണ് ഇപ്പോൾ തൊപ്പി പ്രാവർത്തികം ആക്കിയിരിക്കുന്നത്. 

ഏതാനും ദിവസങ്ങൾക്ക് മുൻപ് നല്ലൊരു വീൽ ചെയർ തൊപ്പി യുവാവിന്റെ വീട്ടിൽ എത്തിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. വീട്ടിൽ എത്തിച്ച വീൽചെയറിന്റെ ടയർ ഉൾപ്പടെ എല്ലാം ഫിറ്റ് ചെയ്ത ശേഷമാണ് തൊപ്പി ആ വീടുവിട്ടിറങ്ങിയത്. എല്ലാം ഫിറ്റ് ചെയ്ത ശേഷം ഒരു കുഴപ്പവുമില്ലെന്ന് തൊപ്പി തന്നെ ഇരുന്ന് ഉറപ്പുവരുത്തുന്നത് വീഡിയോയിൽ കാണാവുന്നതാണ്. ചേട്ടന്റെ സ്വപ്നം ആയിരുന്നു ഇതെന്നാണ് യുവാവിന്റെ ഭാ​ര്യ പറയുന്നത്. 

തൊപ്പി എന്നെ ചതിച്ചു എന്ന് പറഞ്ഞ് വീഡിയോ ഇട്ടിരുന്നുവെങ്കിൽ ആറ് വ്യൂവ്സിന് പകരം അറുന്നൂറ് വ്യൂസ് ഉണ്ടാകുമെന്നും അതാണ് ഇപ്പോഴത്തെ ലോകമെന്നും യുട്യൂബർ പറയുന്നുണ്ട്. ആർക്കും പോസറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ വേണ്ട. നല്ല കാര്യങ്ങൾ ചെയ്യുന്നത് ആർക്കും കാണുകയും വേണ്ടെന്നും ഇദ്ദേഹം പറയുന്നുണ്ട്.  

ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. 'ഒരുപാടു വിഷമം ഉണ്ടാരുന്നു. ആരും ആ നല്ല കാര്യം കാണാഞ്ഞതിൽ, മനസ്സിൽ നന്മയുള്ളവൻ, ചിലവർ അത് കണ്ടന്‍റ് ആക്കി ഇടും അവൻ ചെയ്തില്ല അതാണ് തൊപ്പി, നല്ലത് ചെയ്യുന്നത് എടുത്തുപറയാൻ ഈ സമൂഹം മടിക്കുന്നു', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

'രാധിക കഷ്ടപ്പെടുന്നത് എനിക്കറിയാം, സുരേഷ് പൈസ മുഴുവൻ ചാരിറ്റിക്ക് കൊടുക്കും, ആത്മാർത്ഥതയാണ്'; ജയറാം

Latest Videos
Follow Us:
Download App:
  • android
  • ios