ആരാധകരുടെ ഐപിഎല്‍ ആവേശത്തിലൂടെ പോകുന്ന കാഴ്ചക്കൊടുവില്‍  മാര്‍ച്ച് 23നാണ് കളി, വൈകരുതെന്ന് ധോണി, കോലിയെ ഓര്‍മിപ്പിക്കുന്നു.

ചെന്നൈ: ഐപിഎല്‍ പൂരത്തിന് കൊടിയേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ച് കോലിയും ധോണിയും. ഐപിഎല്‍ മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സാണ് ധോണി-കോലി പോരാട്ടത്തിന്റെ ചൂട് പകരുന്ന പ്രൊമോ വീഡിയോ പുറത്തുവിട്ടത്.

ആരാധകരുടെ ഐപിഎല്‍ ആവേശത്തിലൂടെ പോകുന്ന കാഴ്ചക്കൊടുവില്‍ മാര്‍ച്ച് 23നാണ് കളി, വൈകരുതെന്ന് ധോണി, കോലിയെ ഓര്‍മിപ്പിക്കുന്നു. കോലിയും ധോണിയും വെറും പേരുകളാണെന്ന് ധോണി പറയുമ്പോള്‍ ശരിയാണ് കളിച്ചു കാണിക്കുന്നതിലല്ലേ കാര്യമെന്ന് കോലി ചോദിക്കുന്നു.

Scroll to load tweet…

ഈ സമയമാണ് 23ന് ആണ് ചെന്നൈ-ബംഗലൂരും പോരാട്ടമെന്ന് ധോണി കോലിയെ ഓര്‍മിപ്പിക്കുന്നത്. വൈകി എത്തരുതെന്ന മുന്നറിയിപ്പും കോലിക്ക് നല്‍കിയാണ് ധോണി മടങ്ങുന്നത്.