രാത്രി എട്ടരയ്ക്ക് കൊളംബിയയില്‍ പ്രഖ്യാപനം

ബൊഗോട്ട: 2019ലെ അണ്ടര്‍ 20 ഫുട്ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകുമോയെന്ന് ഇന്നറിയാം. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് കൊളംബിയയിലാണ് ഫിഫ വേദി പ്രഖ്യാപിക്കുന്നത്‍. പോളണ്ടും മെക്സിക്കോയും കെനിയയും മത്സര പട്ടികയിലുണ്ട്. എന്നാല്‍ അണ്ടര്‍ 17 ലോകകപ്പ് വിജയകരമായി നടത്താനായത് തുണയാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. 2019 മെയ് അവസാനവും ജൂണ്‍ ആദ്യവുമായി ലോകകപ്പ് നടത്താനാണ് ഫിഫ ലക്ഷ്യമിടുന്നത്. 

അവസാനം നടന്ന ദക്ഷിണ കൊറിയന്‍ ലോകകപ്പില്‍ ഇംഗ്ലണ്ടായിരുന്നു ജേതാക്കള്‍. ആറ് തവണ വിജയകളായ അര്‍ജന്‍റീനയാണ് കൂടുതല്‍ ലോകകപ്പ് നേടിയ രാജ്യം. അണ്ടര്‍ 17 ലോകകപ്പിന് പിന്നാലെ 20 വയസിന് താഴെയുള്ളവരുടെ മാമാങ്കത്തിന് കൂടി വേദിയാകാനായാല്‍ ഇന്ത്യന്‍ ഫുട്ബോളിന് കരുത്താകും എന്നാണ് പ്രതീക്ഷിക്കുന്നത്. അണ്ടര്‍ 17 ലോകകപ്പ് വിജയമാണ് അണ്ടര്‍ 20 ലോകകപ്പ് വേദി അനുവദിക്കണമെന്ന ഇന്ത്യന്‍ ആവശ്യത്തിന് കരുത്തായത്.