Asianet News MalayalamAsianet News Malayalam

കേരള വനിതകള്‍ പൊരുതി തോറ്റു; റെയില്‍വേസിന് കിരീടം

  • തുടര്‍ച്ചയായ പത്താം തവണയും കേരളത്തെ പരാജയപ്പെടുത്തി റെയില്‍വേസിന് കിരീടം
66th national volleyball championship womens final

കോഴിക്കോട്: അറുപത്തിയാറാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ക്ക് രണ്ടാം സ്ഥാനം. അഞ്ച് സെറ്റ് നീണ്ട വാശിയേറിയ ഫൈനലില്‍ കരുത്തരായ റെയില്‍വേസാണ് കേരളത്തെ തോല്‍പിച്ചത്. തുടര്‍ച്ചയായ പത്താം തവണയാണ് കേരളത്തെ പരാജയപ്പെടുത്തി റെയില്‍വേസ് കിരീടം നേടുന്നത്. സ്കോര്‍ 21-25, 28-26, 25-21, 18-25, 12-15.

ആദ്യ സെറ്റ് കൈവിട്ട കേരളം രണ്ട് സെറ്റുകള്‍ തിരിച്ചുപിടിച്ച് ലീഡ് നേടി. എന്നാല്‍ നാലാം സെറ്റ് സ്വന്തമാക്കി റെയില്‍വേ സമനില പിടിച്ചതോടെ മത്സരം ആവേശം നിറഞ്ഞ അവസാന സെറ്റിലേക്കെത്തി. അവസാന നിമിഷം വരെ കാണികളെ ആവേശത്തിലാക്കി 12-15ന് സെറ്റ് കൈവിട്ട് കേരളം പരാജയം സമ്മതിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios