കാന്‍റിഐലന്‍റ്: എതിരാളിയുടെ സെഞ്ച്വറി തടയാന്‍ എന്തും ചെയ്യും ക്രിക്കറ്റിന്‍റെ മാന്യത പോലും ചോദ്യം ചെയ്യുന്ന സംഭവമാണ് വെസ്റ്റിന്‍ഡീസിലെ നോര്‍ത്ത് സൗണ്ടില്‍ നടന്ന റീജിയണല്‍ സൂപ്പര്‍ ഫിഫ്റ്റി ടൂര്‍ണമെന്‍റില്‍ നടന്നത്. ക്രിക്കറ്റിന്‍റെ മാന്യതയുടെ മുഖത്ത് കരിവാരിത്തേക്കുന്നതായിരുന്നു ആ സംഭവം. ലീവാര്‍ഡ് ഐലന്‍റും, കെന്‍റും തമ്മിലായിരുന്നു മത്സരം. ആദ്യം ബാറ്റ് ചെയ്ത ഐലന്‍റ് 184 റണ്‍സ് വിജയ ലക്ഷ്യമായി കുറിച്ചു. മറുപടിയിലേക്ക് ഓപ്പണര്‍ സാക് ക്രോളിയിലൂടെ കെന്‍റ് അനായാസം വിജയത്തിനരികിലെത്തി.
എന്നാല്‍ ജയിക്കാന്‍ നാല് റണ്‍സ് ഉള്ളപ്പോഴാണ് സംഭവം തുടങ്ങുന്നത്, അപ്പോള്‍ ക്രോളിന് സെഞ്ച്വറി തികയ്ക്കാന്‍ വേണ്ടത് 2 റണ്‍സ്. പന്തെറിയുന്നത് ഐലന്‍റെ പേസ് ബൗളര്‍ ഷീനോ ബ്രിഡ്ജ്, ക്രോളിയുടെ സെഞ്ചുറി തടയുകയായിരുന്നു ബ്രിഡ്ജിന്റെ ലക്ഷ്യം. അതിനായി തുടര്‍ച്ചയായി ഓഫ് സ്റ്റമ്പിന് പുറത്ത് രണ്ട് വൈഡുകള്‍ ബ്രിഡ്ജെറിഞ്ഞു. മൂന്നാമതും അദ്ദേഹം വൈഡിന് ശ്രമിച്ചെങ്കിലും കഷ്ടപ്പെട്ട് അത് ബാറ്റില്‍ കൊള്ളിച്ച ക്രോളി ഒരു റണ്‍ ഓടിയെടുത്തു.
ക്രോളിയ്ക്ക് സെഞ്ചുറി നേടാന്‍ വേണ്ടതും ഒരേയൊരു റണ്‍. പക്ഷേ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലായിപ്പോയി. പക്ഷെ എന്നാല്‍ ആ ഓവറിലെ ബാക്കിയുളള പന്തുകള്‍ നേരിട്ട സീന്‍ ഡിക്ക്സണ്‍ സഹതാരത്തിന് സെഞ്ച്വറി നല്‍കാന്‍ വേണ്ടി റണ്ണുകള്‍ നേടാതെ പന്തുകള്‍ പ്രതിരോധിച്ചു. എന്നാല്‍ ഓവറിലെ അവസാന പന്ത് ഡിക്ക്സണിന്റെ ബാറ്റില്‍ നിന്ന് മിഡ് വിക്കറ്റിലേക്ക് കുതിച്ചു.
പക്ഷേ സഹതാരത്തിന് സെഞ്ച്വറി തികയ്ക്കാനുള്ളതിനാല്‍ അദ്ദേഹം റണ്ണിനായി ഓടിയില്ല. പക്ഷേ ഐലന്റ് ടീം ആ പന്ത് ഫീല്‍ഡ് ചെയ്യാതെ ഫോര്‍ പോകാന്‍ അനുവദിച്ച് ക്രോളിന് സെഞ്ച്വറി നിഷേധിച്ചു.
