കട്ടക്ക്: ഇന്ത്യന്‍ ക്രിക്കറ്റെന്നാല്‍ ഇപ്പോള്‍ വിരാട് കൊഹ‌്‌ലിയാണ്. കൊഹ്‌ലിയിുടെ മികവിനെ കുറിച്ചു പറയാന്‍ എതിരാളികള്‍ക്കുപോലും നൂറു നാവ്. അപ്പോള്‍ പിന്നെ കൊഹ്‌ലിയെ പാടിപ്പുകഴ്‌ത്താന്‍ നമ്മള്‍ ഇന്ത്യക്കാരെന്തിന് മടിക്കണം. അത്തരത്തിലൊരു റാപ് വീഡിയോ ആണിത്. കൊഹ്‌ലിയുടെ മികവിനെക്കുറിച്ച് പാടിപ്പുകഴ്ത്തുന്ന ഈ റാപ് വീഡിയോ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തുകഴിഞ്ഞു.

Exhale Sports സംഘമാണ് കൊഹ്‌‌ലിയെക്കുറിച്ചുള്ള റാപ് വീഡിയോക്ക് പിന്നില്‍. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ കൊഹ്‌ലി ഇന്ത്യയുടെ വിജയശില്‍പ്പിയായതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.