ഇന്ത്യാ- പാക്കിസ്ഥാന്‍ പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങുന്നു

ദില്ലി: ഏഷ്യാ കപ്പ് ക്രിക്കറ്റിന്‍റെ 14-ാം എഡിഷന് യുഎഇ വേദിയാകും. ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന നയതന്ത്രബന്ധത്തിലെ വിള്ളലാണ് യുഎഇയ്ക്ക് നറുക്കുവീഴാന്‍ കാരണം. 

സെപ്‌റ്റംബര്‍ 13 മുതല്‍ 28 വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്നു എന്നതാണ് ഇക്കവണത്തെ മറ്റൊരു സവിശേഷത. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അഞ്ച് ടീമുകള്‍ക്ക് പുറമെ ആറാമത്തെ ടീം പ്ലേ ഓഫ് കളിച്ച് യോഗ്യത നേടും. 

യുഎഇ, ഹോങ്കോംഗ്, നേപ്പാള്‍, ഒമാന്‍, പാപുവ ന്യൂ ഗിനിയ എന്നിവയാണ് യോഗ്യതാ റൗണ്ടില്‍ മത്സരിക്കുക. ഏഷ്യയിലെ ചെറു ടീമുകള്‍ പ്രകടനം മെച്ചപ്പെടുത്തുന്നതാണ് കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാന്‍ കാരണം.