വിക്കറ്റിനു പിന്നില്‍ ഓസ്ട്രേലിയയുടെ വിശ്വസ്തനായിരുന്നു ആദം ഗില്‍ ക്രിസ്റ്റ്. എന്നാല്‍ ഗില്ലിയെ വെള്ളം കുടിപ്പിച്ച ബൗളര്‍ ബ്രറ്റ് ലീയോ ഗ്ലെല്‍ മഗ്രാത്തോ അല്ല. മൈക്കല്‍ ബെവനാണ് ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറെ വെള്ളംകുടിപ്പിച്ചത്‍. അണ്‍പെയ്ബിള്‍ പോഡ്കാസ്റ്റിനു നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഗില്‍ ക്രിസ്റ്റിന്‍റെ വെളിപ്പെടുത്തല്‍.
ലോകത്തെ അപകടകാരിയായ ഫിനിഷര്‍മാരിലൊരാളായിരുന്നു മൈക്കല്‍ ബെവനന്‍. എന്നാല്‍ ബെവന്‍ മികച്ച ബൗളര്‍ കൂടിയാണെന്നാണ് ഗില്ലിയുടെ നിരീക്ഷണം. ഏകദിനത്തില്‍ മികച്ച ബാറ്റിംഗ് റെക്കാര്‍ഡുള്ള ബെവന്‍ മികച്ച ഫിനിഷര്‍ എന്ന നിലയിലാണ് പരക്കെ അംഗീകരിക്കപ്പെട്ടത്. അത്യാവശ്യഘട്ടങ്ങളില്‍ പ്രധാനപ്പെട്ട വിക്കറ്റുകളും നേടിയിട്ടുള്ള ഇടംകൈയ്യന്‍ സ്പിന്‍ ബൗളറെ കൈപ്പിടിയിലൊതുക്കാന്‍ പ്രയാസപ്പെട്ടിരുന്നുവെന്നാണ് ഗില്ലിയുടെ വെളിപ്പെടുത്തല്‍.
വേഗമേറിയ പന്തുകള്‍ അപ്രതീക്ഷിതമായി എറിയാന്‍ ബെവന്‍ മിടുക്കനായിരുന്നെന്നും ഗില്ലി പറയുന്നു. ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ഏകദിനത്തില്‍ 53ലധികം ആവറേജുണ്ട് മൈക്കല്‍ ബെവന്. ബെവന്‍ 1997ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 113 റണ്‍സ് വിട്ടുകൊടുത്ത് 10 വിക്കറ്റ് നേടിയിരുന്നു. 1999ലെയും 2003ലെയുടെ ലോകകപ്പ് വിജയങ്ങളില്‍ ബെവന്‍റെ ഓള്‍റൗണ്ട് പ്രകടനം നിര്‍ണ്ണായകമായിരുന്നു.
