അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലനത്തിനായി ഇന്ത്യയില്‍. സീനിയര്‍, എമേര്‍ജിംഗ് ടീമുകളിലെ 36 താരങ്ങളാണ് ഒരു മാസത്തെ പരിശീലനത്തിനായി ചെന്നൈയിലെ ശ്രീ രാമചന്ദ്ര സെന്‍റര്‍ ഫോര്‍ സ്പോര്‍ട്‌സ് സയന്‍സസിലുള്ളത്.
ചെന്നൈ: അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലനത്തിനായി ഇന്ത്യയില്‍. സീനിയര്‍, എമേര്‍ജിംഗ് ടീമുകളിലെ 36 താരങ്ങളാണ് ഒരു മാസത്തെ പരിശീലനത്തിനായി ചെന്നൈയിലെ ശ്രീ രാമചന്ദ്ര സെന്‍റര്‍ ഫോര്‍ സ്പോര്‍ട്‌സ് സയന്‍സസിലുള്ളത്. പ്രമുഖ താരങ്ങളായ റഷീദ് ഖാന്‍, മുജീബ് റഹ്‌മാന്‍, മുഹമ്മദ് ഷെഹ്‌സാദ് എന്നിവര്‍ വൈകാതെ പരിശീലന ക്യാമ്പില്‍ ചേരും.
ചെന്നൈയില്‍ അഫ്‌ഗാന്‍ താരങ്ങള്‍ പരിശീലന മത്സരങ്ങളും കളിക്കും. ചെന്നൈയില്‍ ഇടയ്ക്ക് മഴ പെയ്യുന്നതിനാല്‍ ഇന്‍ഡോറിലാണ് ഇപ്പോള്‍ പരിശീലനം നടക്കുന്നത്. മുന്‍ വിന്‍ഡീസ് താരം ഫില്‍ സിമ്മണ്‍സാണ് സീനിയര്‍ ടീം പരിശീലകന്‍. ആന്‍ഡി മോള്‍സാണ് എമേര്‍ജിംഗ് ടീമിനെ പരിശീലിപ്പിക്കുന്നത്. ശ്രീലങ്കയില്‍ നടക്കുന്ന പരമ്പരയ്ക്കായി എമേര്‍ജിംഗ് ടീം ഡിസംബര്‍ നാലിന് തിരിക്കും.
