ലണ്ടന്‍: ക്രീസീല്‍ തകര്‍ത്തടിച്ച് വീണ്ടും ഷഹീദ് അഫ്രീദി. ഇംഗ്ലണ്ടിലെ ആഭ്യന്തര ട്വന്റി20 ക്വാര്‍ട്ടര്‍ ഫൈനലിലാണ് അഫ്രീദി 43 പന്തില്‍ 101 റൺസ് നേടിയത്. ഡെര്‍ബിഷയറിനെതിരെ ആണ് ഹാംഷയറിനായി അഫ്രീദിയുടെ വെടിക്കെട്ട് പ്രകടനം. 37കാരനായ അഫ്രീദി, ഏഴു സിക്സറും 10 ഫോറും അടക്കമാണ് കരിയറിലെ ആദ്യ ട്വന്റി20 സെഞ്ച്വറിയിലെത്തിയത്. അഫ്രീദിയുടെ മികവില്‍ 249 റൺസ് അടിച്ച ഹാംഷയര്‍, 101 റൺസിന്‍റെ വമ്പന്‍ ജയം സ്വന്തമാക്കി. ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ അഫ്രീദിക്ക് ഇതിന് മുന്‍പ് സീസണിലെ ഉയര്‍ന്ന സ്കോര്‍ 18 റൺസ് മാത്രമായിരുന്നു.