ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെയും- ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുടെയും വിവാഹത്തിനു പുറമെ താരദമ്പതികള്‍ക്ക് ആശംസാപ്രവാഹമാണ്. കോലിയുടെയും സഹതാരവും, സുഹൃത്തുമായ രോഹിത് ശര്‍മ്മയുടെ ആശംസ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു രസകരമായ രോഹിതിന്റെ ആശംസയ്ക്ക് അനുഷ്‌ക ശര്‍മ്മ മറുപടിയും നല്‍കി.
കോലിക്ക് ഹസ്ബന്‍റ് ഹാന്‍ഡ്ബുക്ക് നല്‍കാമെന്ന് പറഞ്ഞതിനു പുറമെ അനുഷ്‌കയുടെ പേരിലെ ശര്‍മ്മ അതുപോലെ നിലനിര്‍ത്തണമെന്നും രോഹിത് ഉപദേശിച്ചിരുന്നു. രോഹിതിന്‍റെ ആശംസയ്ക്ക് അനുഷ്‌ക അതിനു പിന്നാലെ തന്നെ മറുപടി നല്‍കിയിരുന്നു.
എന്നാല്‍ അതിനു പുറമെ രോഹിതിന് മറുപടിയുമായി വിരാട് കോലിയും രംഗത്തെത്തിയിരിക്കുകയാണ്. രോഹിതിന്‍റെ ആശംസയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് രോഹിതിന് കട്ടമറുപടി നല്‍കിയിരിക്കുന്നത്. തനിക്ക് ഇരട്ടസെഞ്ചുറിയുടെ ഹാന്‍ഡ്ബുക്ക് നല്‍കണമെന്നായിരുന്നു കോലിയുടെ വക കിടുമറുപടി.
![]()
ലങ്കക്കെതിരെ ഏകദിനത്തില്‍ രോഹിത് ഇരട്ട സെഞ്ചുറി നേടിയ പശ്ചാത്തലത്തിലായിരുന്നു കോലിയുടെ മറുപടി. വിവാഹശേഷം ഇരുവരും കോലിയുടെ ദില്ലിയിലെ വീട്ടില്‍ തിരിച്ചെത്തി.
