സിറ്റിയിൽ പ്രൊഫഷണൽ കരിയർ അവസാനിപ്പിക്കണം എന്നാണ് കരുതുന്നതെന്നും അഗ്യൂറോ പറഞ്ഞു

ലണ്ടന്‍: ലിയോണൽ മെസിക്കൊപ്പം തനിക്ക് ഒരിക്കലും ക്ലബ് ഫുട്ബോളിൽ കളിക്കാൻ കഴിയില്ലെന്ന് അ‍ർജന്‍റൈൻ താരം സെർജിയോ അഗ്യൂറോ. മെസി ബാഴ്സലോണയുടെയും അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റിയുടെ താരങ്ങളാണ്. മെസി ഒരിക്കലും ബാഴ്സലോണ വിടുമെന്ന് കരുതാനാവില്ല. നേരത്തേ, അതിനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും ഇനി അത്തരം സാധ്യതകളൊന്നുമില്ല.

സിറ്റിയിൽ പ്രൊഫഷണൽ കരിയർ അവസാനിപ്പിക്കണം എന്നാണ് കരുതുന്നതെന്നും അഗ്യൂറോ പറഞ്ഞു. സീസണില്‍ ബാഴ്സലോണയുടെ അവസാന മത്സരത്തിന് ശേഷം മെസി അര്‍ജന്റീന ദേശീയ ടീമിനൊപ്പം ചേരും. അടുത്തമാസം 16ന് ഐസ്‍ലൻഡിനെതിരെ ആണ് അർജന്‍റീനയുടെ ആദ്യ മത്സരം. അർജന്‍റീന 21ന് ക്രോയേഷ്യയെയും 26ന് നൈജീരിയയെയും നേരിടും. 

ലോകകപ്പിൽഅ‍ർജന്‍റീന മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അഗ്യൂറോ പറഞ്ഞു.