കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ലങ്ക തോറ്റെങ്കിലും കളിയിലെ കേമനായത് ലങ്കയുടെ യുവ സ്പിന്നര്‍ അഖില ധനഞ്ജയ ആയിരുന്നു. ധോണിയുടെയും ഭുവിയുടെയും മികവിന് മുന്നില്‍ മുട്ടുമടക്കേണ്ടിവന്നെങ്കിലും ലങ്കന്‍ ആരാധകരുടെ മാത്രമല്ല ഇന്ത്യന്‍ ആരാധകരുടെകൂടെയും ഹൃദയം കവര്‍ന്നാണ് ധനഞ്ജയ ഗ്രൗണ്ട് വിട്ടത്. 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ധനഞ്ജയ തന്റെ ഹണിമൂണ്‍ ഒഴിവാക്കിയാണ് അപരാജിത കുതിപ്പ് തുടരുന്ന കോലിപ്പടയെ പിടിച്ചുകെട്ടുക എന്ന വെല്ലുവിളി ഏറ്റെടുത്തത്.

ഇന്ത്യക്കെതിരായ മത്സരത്തിന്റെ തലേദിവസം മൊറട്ടുവയില്‍വെച്ചായിരുന്നു ധനഞ്ജയയുടെ വിവാഹം. ബാല്യകാല സുഹൃത്ത് നെതാലി തെക്ഷിനിയെ ആണ് ധനഞ്ജയ മിന്നുകെട്ടിയത്. ഇന്ത്യയുടെ നടുവൊടിച്ച ധനഞ്ജയയുടെ മാന്ത്രിക സ്പെല്‍ കാണാന്‍ നവവധുവും ഗ്യാലറിയിലെത്തിയിരുന്നു. ധനഞ്ജയയുടെ ശ്രീലങ്കന്‍ ടീമിലേക്കുള്ള വരവിനും ഏറെ പ്രത്യേകതകളുണ്ട്.

Scroll to load tweet…

നാലുവര്‍ഷം മുമ്പ് മുന്‍ നായകന്‍ മഹേള ജയവര്‍ധനെയുടെ പ്രത്യേക താല്‍പര്യപ്രകാരമായിരുന്നു ധനഞ്ജയ ലങ്കന്‍ ടീമിലെത്തിയത്. അതും ഒറ്റ ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിക്കാതെ. എന്തിന് ജൂനിയര്‍ തലത്തില്‍പ്പോലും ധനഞ്ജയ ലങ്കയെ പ്രതിനിധീകരിച്ചിട്ടില്ല. പാക് സ്പിന്നര്‍ സയ്യിദ് അജ്മ‌ലിനെപ്പോലൊരു ബൗളര്‍ ലങ്കയ്ക്കും വേണമെന്ന ജയവര്‍ധനെയുടെ നിര്‍ബന്ധമായിരുന്നു സ്കൂള്‍ ക്രിക്കറ്റ് മാത്രം കളിച്ച് പരിചയമുള്ള ധനഞ്ജയയെ ടീമിലെത്തിച്ചത്. പിന്നീട് ടീമിന് പുറത്തായെങ്കിലും ഇന്ത്യക്കെതിരെ ഇപ്പോള്‍ പുറത്തെടുത്ത പ്രകടനം ധനഞ്ജയക്ക് ലങ്കന്‍ ടീമിലെ സ്ഥിരസാന്നിധ്യമാവാ

Scroll to load tweet…