ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 14 റണ്‍സെടുത്ത് പുറത്തായെങ്കിലും ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്ക് പുതിയ ഒറു ലോക റെക്കോര്‍ഡിട്ടാണ് ക്രീസ് വിട്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ 10000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് കുക്ക് സ്വന്തമാക്കിയത്.
രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നയിച്ചതോടെ ഇംഗ്ലണ്ട് ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച മൈക്കല്‍ ആതര്‍ട്ടന്റെ റെക്കോര്‍ഡിനൊപ്പമെത്താനും കുക്കിനായി. ക്യാപ്റ്റനെന്ന നിലയില്‍ കുക്കിന്റെ 54-ാമത്തെ ടെസ്റ്റായിരുന്നു ഇത്. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനെ നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡും കുക്കിനും സ്വന്തമാവും.
ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച താരമെന്ന റെക്കോര്‍ഡ് ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കുക്ക് സ്വന്തമാക്കിയിരുന്നു. അലക് സ്റ്റുവര്‍ട്ടിന്റെ 133 ടെസ്റ്റെന്ന റെക്കോര്‍ഡായിരുന്നു കുക്ക് മറികടന്നത്. 134 ടെസ്റ്റുകളില്‍ നിന്ന് 29 സെഞ്ചുറികള്‍ അടക്കം 10615 റണ്‍സാണ് ടെസ്റ്റില്‍ കുക്കിന്റെ സമ്പാദ്യം.
