തായ്‍ലന്‍ഡ് താരം ജിന്‍ഡാപോളിനെ തോല്‍പിച്ചു

ദില്ലി: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍. സിന്ധു രണ്ടാം റൗണ്ടില്‍ തായ്‍ലന്‍ഡ് താരം ജിന്‍ഡാപോളിനെ തോല്‍പിച്ചു. ഒന്നിനെതിരെ രണ്ട് ഗെയ്മുകള്‍ക്കായിരുന്നു സിന്ധുവിന്‍റെ ജയം. സ്കോര്‍ 21-13, 13-21, 21-18. 66 മിനിറ്റ് നീണ്ട മത്സരത്തിനൊടുവിലായിരുന്നു സിന്ധുവിന്‍റെ ജയം. ജയത്തോടെ സിന്ധു ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.