ടെസ്റ്റ്, ഏകദിന പരമ്പരകളിലെ തോല്‍വിക്ക് ട്വന്റി-20 പരമ്പരയില്‍ പകരം വീട്ടാമെന്ന വെസ്റ്റ് ഇന്‍ഡീസിന്റെ മോഹങ്ങള്‍ക്ക് തുടക്കത്തിലെ തിരിച്ചടി. വിന്‍ഡീസ് ടീമിന്റെ ഓള്‍ റൗണ്ട് പ്രതീക്ഷയായ ആന്ദ്ര റസല്‍ പരിക്ക് മൂലം ട്വന്റി-20 പരമ്പരയില്‍ നിന്ന് പിന്‍മാറി.

കൊല്‍ക്കത്ത: ടെസ്റ്റ്, ഏകദിന പരമ്പരകളിലെ തോല്‍വിക്ക് ട്വന്റി-20 പരമ്പരയില്‍ പകരം വീട്ടാമെന്ന വെസ്റ്റ് ഇന്‍ഡീസിന്റെ മോഹങ്ങള്‍ക്ക് തുടക്കത്തിലെ തിരിച്ചടി. വിന്‍ഡീസ് ടീമിന്റെ ഓള്‍ റൗണ്ട് പ്രതീക്ഷയായ ആന്ദ്ര റസല്‍ പരിക്ക് മൂലം ട്വന്റി-20 പരമ്പരയില്‍ നിന്ന് പിന്‍മാറി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആദ്യമത്സത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് റസലിന്റെ പിന്‍മാറ്റമെന്നത് സന്ദര്‍ശകര്‍ക്ക് കനത്ത തിരിച്ചടിയായി. റസലിന് പകരം ഏകദിന പരമ്പരയില്‍ മികവ് കാട്ടിയ ഷായ് ഹോപ്പിനെ വിന്‍ഡീസ് ടീമിലെടുത്തിട്ടുണ്ട്. നേരത്തെ പരിക്ക് മൂലം സ്പിന്നര്‍ ആഷ്‌ലി നേഴ്സിനും ട്വന്റി-20 പരമ്പര നഷ്ടമായിരുന്നു.

ട്വന്റി-20യിലെ വെടിക്കെട്ട് വീരന്‍മാരായ ക്രിസ് ഗെയ്‌ലും എവിന്‍ ലൂയിസും വ്യക്തിപരമായ കാരണങ്ങളാല്‍ നേരത്തെ പരമ്പരയില്‍ നിന്ന് പിന്‍മാറിയിരുന്നു. അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിലാണ് അവസാനമായി റസല്‍ കളിച്ചത്. പരിക്ക് മൂലം റസലിനെ ഏകദിന ടീമില്‍ ള്‍പ്പെടുത്തിയിരുന്നില്ല. കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് നയിക്കുന്ന ടീമില്‍ ഹെറ്റ്‌മെയര്‍, ഡാരന്‍ ബ്രാവോ കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുമുണ്ട്.