വിവാഹവേളയില്‍ ബോളിവുഡ് ഗാനത്തിന് ചുവട് വച്ച് അമേരിക്കയുടെ ടെന്നിസ് താരം അലിസണ്‍ റിസ്കേ. ഇന്ത്യയുടെ ഡേവിസ് കപ്പ് താരം താരം ആനന്ദ് അമൃത്‍രാജിന്‍റെ മകന്‍ സ്റ്റീഫന്‍ അമൃത്‍രാജുമായുള്ള അലിസന്‍റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ബോളിവുഡ് ചിത്രമായ ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തിലെ കല്യാണപ്പാട്ടിനാണ് അലിസണ്‍ ചുവട് വച്ചത്. 

ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി. ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ അലിസന്‍റെ ചുവടുകള്‍ക്ക് അഭിനന്ദിച്ച് കമന്‍റ് ചെയ്തതോടെ സമൂഹ മാധ്യമങ്ങളും വീഡിയോ ഏറ്റെടുത്തു. ഔദ്യോഗികമായി ഇനി അമൃത്‍രാജാണ്. ഇന്ത്യയില്‍ നിന്നുള്ള ആരാധകര്‍ക്ക് സ്നേഹത്തോടെ സമര്‍പ്പിക്കുന്നുവെന്ന കുറിപ്പോടെയാണ് അലിസണ്‍ വീഡോയോ പങ്കുവച്ചിരിക്കുന്നത്.

ലോക റാങ്കിംഗില്‍ മുപ്പത്തിയേഴാമതുള്ള അലിസണ്‍ 2019 വിബിംള്‍ടണ്‍ ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം കാഴ്ച വച്ച് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു.