എഫ് എ കപ്പ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ ആഴ്‍സനൽ പുറത്തായി. മൂന്നാം റൗണ്ടിൽ നോട്ടിംഗ്ഹാം ഫോറസ്റ്റാണ് ആഴ്‍സനലിനെ അട്ടിമറിച്ചത്. രണ്ടിനെതിരെ നാല് ഗോളിനായിരുന്നു നോട്ടിംഗ്ഹാമിന്‍റെ അട്ടിമറി ജയം. നോട്ടിംഗ്ഹാമിനായി എറിക് ലിച്ചാജ് രണ്ടും ബെന്നും ഡോവലും ഓരോ ഗോളും നേടി. മെർറ്റസാർക്കറും വെൽബാക്കുമാണ് ആഴ്‍സനലിന്റെ സ്‍കോറർമാർ.