അഡലെയ്ഡ്: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് അഡലെയ്ഡില് തുടക്കം‍. ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. പകലും രാത്രിയുമായി പിങ്ക് പന്തിലാണ് മത്സരം എന്ന പ്രത്യേകത രണ്ടാം ടെസ്റ്റിനുണ്ട്. ആറ് റണ്ണെടുത്ത് കാമറൂണ്‍ ബന്‍ക്രോഫ്റ്റും നാല് റണ്‍സുമായി ഡേവിഡ് വാര്‍ണ്ണറുമാണ് ക്രീസില്‍. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇംഗ്ലണ്ടിനായി ക്രഗ് ഓവര്‍ട്ടണ്‍ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 10വിക്കറ്റിന് തോല്‍പ്പിച്ച ഓസ്ട്രേലിയ പരമ്പരയില്‍ മുന്നിലാണ്. അതേസമയം മത്സരം ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തുകയാണ് ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം. ഓസീസ് കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമിനെ നിലനിര്‍ത്തിയാണ് കളിക്കാനിറങ്ങിയത്.