അഡ്‌ലെയ്ഡ്: രണ്ടാം ആഷസ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെതിരെ 215 റൺസ് ലീഡ് നേടിയ ഓസ്ട്രേലിയക്ക് രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് തകർച്ച. മൂന്നാം ദിവസം കളി നിർത്തുമ്പോള്‍ നാല് വിക്കറ്റിന് 53 റൺസ് എന്ന നിലയിലാണ് ഓസീസ്. കാമറോണ്‍ ബന്‍ക്രോഫ്റ്റ്(4), ഡേവിഡ് വാര്‍ണ്ണര്‍(14), ഉസ്മാന്‍ ഖ്വാജ(20), സ്റ്റീവ് സ്മിത്ത്(6) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഇംഗ്ലണ്ടിനായി ആൻഡേഴ്സനും വോക്സും രണ്ട് വിക്കറ്റ് വീതം നേടി.
നേരത്തേ, ആദ്യ ഇന്നിംഗ്സിൽ ഓസീസിന്‍റെ 442 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 227ന് പുറത്തായി. നഥാൻ ലിയോൺ നാലും സ്റ്റാർക്കും കമ്മിൻസും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 41 റണ്‍സെടുത്ത ക്രഗ് ഒലര്‍ട്ടണാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. അലിസ്റ്റര്‍ കുക്ക് 37 റണ്‍സും ക്രിസ് വോക്സ് 36 റണ്‍സെടുത്തും പുറത്തായി. ഓസീസിനായി നഥാന്‍ ലിയോണും മിച്ചല്‍ സ്റ്റാര്‍ക്കുമെടുത്ത മിന്നും റിട്ടേണ്‍ ക്യാച്ചുകള്‍ മത്സരത്തില്‍ വഴിത്തിരിവായി.
