മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മഹേന്ദ്ര സിംഗ് ധോനി ക്യാപ്റ്റനായി മടങ്ങിയെത്തുമ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ കളിച്ച അശ്വിന്‍, ജഡേജ, ഷാമി എന്നിവര്‍ക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചു. ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സുരേഷ് റെയ്ന ഏകദിന ടീമില്‍ തിരിച്ചെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് റെയ്ന അവസാനമായി ഇന്ത്യക്കായി കളിച്ചത്.
കെ.എല്‍.രാഹുല്‍, ശീഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് പരിക്കുമൂലം ടീമിലിടം നേടാനായില്ല. ധവാന്റെയും രാഹുലിന്റെയും അഭാവത്തില്‍ അജിങ്ക്യാ രഹാനെയാകും രോഹിത്തിനൊപ്പം ഇന്നിംഗ്സ് തുടങ്ങുക. വിരാട് കൊഹ്‌ലി മൂന്നാം നമ്പറിലിറങ്ങു. മനീഷ് പാണ്ഡെ, സുരേഷ് റെയ്ന, ഹര്‍ദ്ദീക് പാണ്ഡ്യ, എം എസ് ധോനി, കേദാര്‍ ജാദവ് എന്നിവരാണ് ബാറ്റിംഗ് നിരയിലുള്ളത്.
സ്പിന്നര്‍മാരായി അമിത് മിശ്രയും ജയന്ത് യാദവും അക്സര്‍ പട്ടേലും ടീമില്‍ ഇടം നേടി. ഷാമിയുടെയും ഭവനേശ്വര്‍ കുമാറിന്റെ അഭാവത്തില്‍ ഉമേഷ് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, മന്‍ദീപ് സിംഗ്, ജസ്പ്രീത് ബൂമ്ര എന്നിവരാണ് പേസ് നിരയിലുള്ളത്. പേസര്‍മാരായി ഒരുവര്‍ഷത്തിനുശേഷമാണ് മിശ്ര വീണ്ടും ഏകദിന ടീമിലെത്തുന്നത്. പാര്‍ട്ട് ടൈം സ്പിന്നറാക്കാമെന്നത് കൂടി കണക്കിലെടുത്താണ് റെയ്നയെ ഉള്‍പ്പെടുത്തിയതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞു.
