Asianet News MalayalamAsianet News Malayalam

മിന്നല്‍ സ്റ്റംപിങില്‍ ധോണി പിഴുതത് റെക്കോര്‍ഡ്

ഏഷ്യാകപ്പ് ഫൈനലില്‍ രണ്ട് ബംഗ്ലാദേശ് ബാറ്റ്സ്മാന്‍മാരുടെ വിക്കറ്റ് തെറിപ്പിച്ച് ധോണിക്ക് ചരിത്രനേട്ടം. ലിസ്റ്റ് എ ക്രിക്കറ്റില്‍...

asia cup 2018 ms dhoni creates new record in list a cricket
Author
Dubai - United Arab Emirates, First Published Sep 28, 2018, 9:39 PM IST


ദുബായ്: ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശിന്‍റെ രണ്ട് ബാറ്റ്സ്മാന്‍മാരെ മിന്നല്‍ സ്റ്റംപിങില്‍ പുറത്താക്കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിക്ക് ചരിത്രനേട്ടം. ബംഗ്ലാദേശിന്‍റെ ലിറ്റണ്‍ ദാസിനെയും മൊര്‍ത്താസയെയും പുറത്താക്കിയതോടെ ലിസ്റ്റ് എ ക്രിക്കറ്റ് സ്റ്റംപിങില്‍ ധോണി രണ്ടാമതെത്തി. 129 പേരെ പുറത്താക്കിയ എസ് റോഡ്‌സിനെ പിന്തള്ളിയ ധോണി തന്‍റെ നേട്ടം 131ലെത്തിച്ചു. എന്നാല്‍ 138 പേരെ പുറത്താക്കിയ മൊയിന്‍ ഖാനാണ് ഒന്നാമത്. 

തകര്‍പ്പന്‍ സെഞ്ചുറി നേടിയ ലിറ്റണെ 41-ാം ഓവറില്‍ കുല്‍ദീപിന്‍റെ പന്തിലാണ് ധോണി പറഞ്ഞയച്ചത്. ഏറെസമയം റിവ്യൂ പരിശോധനകള്‍ക്ക് ശേഷമാണ് ധോണിയുടെ ശരവേഗത്തിന് അംപയര്‍മാര്‍ക്ക് മാര്‍ക്കിടാനായത്. കുല്‍ദീപിന്‍റെ തന്നെ ഗൂഗ്ലിയില്‍ 43-ാം ഓവറില്‍ ബംഗ്ലാ നായകന്‍ മൊര്‍ത്താസയുടെ സ്റ്റംപും ധോണി തെറിപ്പിച്ചു. ലിറ്റണ്‍ 121 റണ്‍സും മൊര്‍ത്താസ ഏഴ് റണ്‍സുമാണ് എടുത്തത്. ലിറ്റണിന്‍റെ സെഞ്ചുറിക്കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 222 റണ്‍സെടുത്തിരുന്നു. 

Follow Us:
Download App:
  • android
  • ios