ധാക്ക: ഏഷ്യാകപ്പ് ഹോക്കി സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഉത്തരകൊറിയക്കെതിരെ ഇന്ത്യ സമനില പിടിച്ചു.അവസാന സെക്കന്റുകളില്‍ ഗുര്‍ജന്ത് സിങ്ങാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. 41ാം മിനിറ്റില്‍ ലി ജുങ്ജു നേടിയ ഗോളില്‍ കെറിയ മുന്നിട്ടു നില്‍ക്കുകയായരുന്നു. 

പൂള്‍ മത്സരങ്ങളില്‍ ജപ്പാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവരെ വലിയ മാര്‍ജിനില്‍ തോല്‍പിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്.