ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടെന്നിസ് ടീമിനെ പ്രഖ്യാപിച്ചു മുൻനിര താരം യുകി ഭാംബ്രിയെ ഒഴിവാക്കി

ദില്ലി: വെറ്ററൻ താരം ലിയാൻഡർ പെയ്സിനെ ഉൾപ്പെടുത്തി ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടെന്നിസ് ടീമിനെ പ്രഖ്യാപിച്ചു. നാല്‍പ്പത്തിനാലുകാരനായ പെയ്സ് എട്ട് ഏഷ്യൻ ഗെയിംസ് മെഡൽ നേടിയിട്ടുണ്ട്. മുൻനിര താരം യുകി ഭാംബ്രിയെ ഒഴിവാക്കിയാണ് ഇന്ത്യൻ ടെന്നിസ് അസോസിയേഷൻ 12 അംഗ ടീമിനെ പ്രഖ്യാപിച്ചത്. 

രാംകുമാർ രാമനാഥൻ, പ്രജ്നേഷ് ഗുണശേഖരൻ, സുമിത് നാഗൽ എന്നിവരാണ് സിംഗിൾസ് താരങ്ങൾ. പെയ്സ്, രോഹൻ ബൊപ്പണ്ണ, ഡിവിജ് ശരൺ എന്നിവർ ഡബിൾസ് താരങ്ങളായി ടീമിലെത്തി. അങ്കിത റെയ്ന, കർമാൻ കൗർ, റുതുജ ഭോസ്‍ലേ, പ്രാൻജല യാദ്‍ലപ്പള്ളി, റിയ ഭാട്ടിയ, പ്രാർഥന തോംബ്രേ എന്നിവരാണ് ടീമിലെ വനിതാ താരങ്ങൾ. സീഷൻ അലിയാണ് നോൺ പ്ലെയിംഗ് ക്യാപ്റ്റനും കോച്ചും.