കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം. 2015ലെ സംസ്ഥാന സ്കൂള്‍ കായികമേളയിലെ സമഗ്ര കവറേജിനുള്ള ദൃശ്യമാധ്യമപുരസ്കാരമാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്.
കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനിടെ നാലാം തവണയാണ് ഏഷ്യാനെറ്റ് ന്യൂസിന് പുരസ്കാരം ലഭിക്കുന്നത്. സ്കൂള്‍ കായികമേളയുടെ സമാപന ദിവസമായ ചൊവ്വാഴ്ച പുരസ്കാരം വിതരണം ചെയ്യും. മറ്റന്നാളാണ് സംസ്ഥാന സ്കൂൾ കായിക മേള തുടങ്ങുന്നത്.
