ഗുവാഹത്തി: ഐഎസ്എല്ലിലെ കിഴക്കന്‍ പോരിൽ അത്‍ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക് ജയം. നോര്‍ത്ത് ഈസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോൽപ്പിച്ച കൊൽക്കത്ത ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. ആദ്യ പകുതിയിൽ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റാണ് മുന്നിലെത്തിയത്.
എന്നാല്‍ രണ്ടാം പകുതിയിൽ മാര്‍ക്വീ താരം പോസ്റ്റിഗയും യുവാന്‍ ബെലന്‍കോസോയും നേടിയ ഗോളിലൂടെ കൊൽക്കത്ത സീസണിലെ മൂന്നാം ജയം സ്വന്തമാക്കി . കൊൽക്കത്തയ്ക്ക് ഇപ്പോള്‍ 7 കളിയിൽ 12 പോയിന്‍റുണ്ട്.
9 പോയിന്‍റുമായി നോര്‍ത്ത് ഈസ്റ്റ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശനിയാഴ്ച ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും, ചെന്നൈയിൻ എഫ് സിയും ഏറ്റുമുട്ടും.
