ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

മഴ ഭീഷണി ഉള്ളതിനാല്‍ ടോസ് നേടുന്നവര്‍ ബാറ്റിംഗ് തെര‍ഞ്ഞെടുക്കുമെന്ന് ഉറപ്പായിരുന്നു. ആദ്യ മത്സരത്തില്‍ ബൗളിംഗിലും ബാറ്റിംഗിലും നിരാശപ്പെടുത്തിയ ക്രുനാല്‍ പാണ്ഡ്യയെയും ഖലീല്‍ അഹമ്മദിനെയും ഇന്ത്യ അന്തിമ ഇലവനില്‍ നിലനിര്‍ത്തി.

അതേസമയം, ഓസ്ട്രേലിയന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. ആദ്യ മത്സരത്തിനിടെ പരിക്കേറ്റ പേസ് ബൗളര്‍ ബില്ലി സ്റ്റാന്‍ലേക്കിന് പകരം നേഥന്‍ കോള്‍ട്ടര്‍നൈല്‍ അന്തിമ ഇലവനിലെത്തി. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഓസീസ് ഇപ്പോള്‍ 1-0ന് മുന്നിലാണ്.