ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടാനിറങ്ങുന്നു. ആദ്യ മത്സരം തോറ്റ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്താനുറപ്പിച്ചാണ് ഇന്ന് മെല്‍ബണില്‍ ഇറങ്ങുന്നത്. എന്നാല്‍ ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി മെല്‍ബണില്‍ ഇന്ന് മഴ പെയ്യുമെന്നാണ് പ്രവചനം.

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടാനിറങ്ങുന്നു. ആദ്യ മത്സരം തോറ്റ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്താനുറപ്പിച്ചാണ് ഇന്ന് മെല്‍ബണില്‍ ഇറങ്ങുന്നത്. എന്നാല്‍ ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി മെല്‍ബണില്‍ ഇന്ന് മഴ പെയ്യുമെന്നാണ് പ്രവചനം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മെല്‍ബണില്‍ കനത്ത കാറ്റും മഴയുമുണ്ട്. ഇന്നും മഴ പെയ്യുമെന്നാണ് കാലവസ്ഥാ പ്രവചനം. മഴ പെയ്താല്‍ മത്സരം പൂര്‍ണമായി ഉപേക്ഷിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യേണ്ടിവരും. മഴക്കളിയില്‍ വിജയത്തിന് എപ്പോഴും ഭാഗ്യം കൂടെ വേണമെന്ന് കഴിഞ്ഞ മത്സരത്തില്‍ തന്നെ വ്യക്തമായതാണ്.

Scroll to load tweet…

ബ്രിസ്ബേനില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 17 ഓവറില്‍ 158 റണ്‍സാണെടുത്തതെങ്കിലും ഇന്ത്യന്‍ ലക്ഷ്യം ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 174 റണ്‍സായി മാറി. ഇന്ത്യ 169 റണ്‍സെടുത്തിട്ടും നാലു റണ്ണിന് തോല്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇന്ന് മഴ പെയ്താല്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമം വീണ്ടും മത്സരഫലത്തില്‍ നിര്‍ണായകമായേക്കും. ഇന്ന് മത്സരം പൂര്‍ണമായും ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാല്‍ അവസാന മത്സരത്തില്‍ ജയിച്ചാലെ ഇന്ത്യക്ക് പരമ്പരയില്‍ ഒപ്പമെത്താനാകു.