മെല്‍ബണ്‍: ക്രിക്കറ്റില്‍ ഹാട്രിക്ക് നേട്ടം പോലും വലിയ കാര്യമാണ്. അപ്പോള്‍ ഒരോവറിലെ ആറു പന്തിലും വിക്കറ്റഅ വീഴ്‌ത്തിയാലോ. ഓസ്ട്രേലിയന്‍ ക്ലബ്ബ് ക്രിക്കറ്റിലാണ് ഈ അപൂര്‍വ നേട്ടം പിറന്നത്. ഗോള്‍ഡന്‍ പോയന്റ് ക്രിക്കറ്റ് ക്ലബ്ബിന്റെ ബൗളറായ അലെഡ് കരേ ആണ്ഒരോവറിലെ ആറു പന്തിലും വിക്കറ്റ് നേടി ചരിത്രം സൃഷ്ടിച്ചത്.
ബലാറാറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ടൂര്‍ണമെന്റില്‍ ഈസ്റ്റ് ബലാറാറ്റിനെതിരെയുള്ള മത്സരമാണ് ഈ അപൂര്‍വനേട്ടത്തിന് വേദിയായത്.ഇന്നിംഗ്സിലെ ഒമ്പതാം ഓവറിലായിരുന്നു കാരേയുടെ റെക്കോര്‍ഡ് പ്രകടനം. കാരേയുടെ റെക്കോര്‍ഡ് പ്രകടനത്തില്‍ തകര്‍ന്നടിഞ്ഞ ഈസ്റ്റ് ബലാറാറ്റ് 40 റണ്‍സിന് ഓള്‍ ഔട്ടായി.
കാരേയുടെ ആദ്യ രണ്ടു പന്തുകളിലും സ്ലിപ്പിലും വിക്കറ്റ് കീപ്പര്‍ക്കും ക്യാച്ച് നല്‍കിയാണ് ബാറ്റ്സ്മാന്‍മാര്‍ പുറത്തായത്. അടുത്ത പന്തില്‍ ബാറ്റ്സ്മാനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ കാരേ അവസാന മൂന്ന് പന്തിലും ബാറ്റ്സ്മാന്‍മാരെ ക്ലീന്‍ ബൗള്‍ഡാക്കി.
