വിക്കറ്റിന് പിന്നില്‍ കൈവിട്ടെന്നുകരുതിയ ക്യാച്ചിനെ രണ്ടാമൂഴത്തില്‍ കൈക്കുമ്പിളില്‍ കോരിയെടുത്ത് ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവില്‍. ഷെഫീല്‍ഡ് ഷീല്‍ഡില്‍ ന്യൂസൗത്ത് വെയ്ല്‍സ് ബ്ലൂസ് നായകനായ നെവില്‍ നഥാന്‍ ലിയോണിന്റെ പന്തിലാണ് വിക്കറ്റിന് പിന്നില്‍ മനോഹരമായ ക്യാച്ചെടുത്തത്.
സിഡ്നി: വിക്കറ്റിന് പിന്നില്‍ കൈവിട്ടെന്നുകരുതിയ ക്യാച്ചിനെ രണ്ടാമൂഴത്തില്‍ കൈക്കുമ്പിളില്‍ കോരിയെടുത്ത് ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവില്‍. ഷെഫീല്‍ഡ് ഷീല്‍ഡില്‍ ന്യൂസൗത്ത് വെയ്ല്‍സ് ബ്ലൂസ് നായകനായ നെവില്‍ നഥാന്‍ ലിയോണിന്റെ പന്തിലാണ് വിക്കറ്റിന് പിന്നില്‍ മനോഹരമായ ക്യാച്ചെടുത്തത്.
ക്യൂന്‍സ്‌ലന്‍ഡ് ബാറ്റ്സ്മാന്‍ ചാര്‍ളി ഹെംഫ്രേ ആണ് നെവില്ലിന്റെ അത്ഭുത ക്യാച്ചില്‍ പുറത്തായ ബാറ്റ്സ്മാന്‍. മത്സരത്തില്‍ ലിയോണിന്റെ രണ്ടാം വിക്കറ്റായിരുന്നു ഇത്.
ആകെ നാലു വിക്കറ്റെടുത്ത ലിയോണിന്റെ ബൗളിംഗ് മികവില്‍ ക്യൂന്‍സ്‌ലാന്‍ഡിനെ ന്യൂസൗത്ത് വെയില്‍സ് 260 റണ്‍സിന് പുറത്താക്കി. ആദ്യ ഇന്നിംഗ്സില്‍ ന്യൂസൗത്ത് വെയില്‍സ് 279 റണ്‍സാണെടുത്തിരുന്നത്.
