ടെലിവഷന്‍ അവതാരകക്കെതിരെ പൊട്ടിത്തെറിച്ച് പാക് ബാറ്റ്സ്മാന്‍ ബാബര്‍ അസം. ന്യൂസിലന്‍ഡിനെതിരായ സെഞ്ചുറി പ്രകടനത്തിന് ബാബര്‍ അസത്തെ അഭിനന്ദിച്ച് പാക് അവതാരക സൈനബ് അബ്ബാസിട്ട ട്വീറ്റാണ് ബാബറിനെ ചൊടിപ്പിച്ചത്.
ദുബായ്: ടെലിവഷന്‍ അവതാരകക്കെതിരെ പൊട്ടിത്തെറിച്ച് പാക് ബാറ്റ്സ്മാന്‍ ബാബര്‍ അസം. ന്യൂസിലന്‍ഡിനെതിരായ സെഞ്ചുറി പ്രകടനത്തിന് ബാബര്‍ അസത്തെ അഭിനന്ദിച്ച് പാക് അവതാരക സൈനബ് അബ്ബാസിട്ട ട്വീറ്റാണ് ബാബറിനെ ചൊടിപ്പിച്ചത്.
മികച്ച കളിയായിരുന്നു ബാബര്‍ അസം, മകന്‍ നേടിയ സെഞ്ചുറിയില്‍ കളിക്കാര്‍ കോച്ച് മിക്കി ആര്‍തറെ അഭിനന്ദിക്കുന്നത് കണ്ടതില്‍ സന്തോഷം എന്നായിരുന്നു സൈനബിന്റെ ട്വീറ്റ്. ഇതിന് മറുപടിയായാണ് ബാബര്‍ ദേഷ്യപ്പെട്ടത്. എന്തെങ്കിലും പറയുന്നതിന് മുമ്പ് ഒരുവട്ടം ആലോചിക്കണമെന്നും അതിരുവിടരുതെന്നും ബാബര്‍ അസം മറുപടി നല്‍കി. ടെസ്റ്റില്‍ ബാബറിന്റെ ആദ്യ സെഞ്ചുറിയാണിത്.
ബാബര്‍ അസം കോച്ച് മിക്കി ആര്‍തറുടെ അരുമശിഷ്യനാണെന്ന ആരാധകര്‍ക്കെല്ലാ അറിയുന്ന കാര്യമാണ്. ഇക്കാര്യം സൂചിപ്പിച്ചാണ് സൈനബിന്റെ ട്വീറ്റ്. ഇതാണ് ബാബറിനെ ചൊടിപ്പിച്ചത്.
