പല്ലേക്കല്ലെ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നല്‍ ആതിഥേയ ബാറ്റിങ് നിര തകരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്യുന്ന ശ്രീലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 25 ഓവറില്‍ നാലിന് 107 എന്ന നിലയിലാണ്. നിരോഷന്‍ ഡിക്‌വെല്ല(31), ധനുഷ്‌ക ഗുണതിലകെ(19), കുശാല്‍ മെന്‍ഡിസ്(19), നായകന്‍ ഉപുല്‍ തരംഗ(ഒമ്പത്) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്‌ക്ക് നഷ്ടമായത്. 12 റണ്‍സോടെ മാത്യൂസും ഏഴു റണ്‍സോടെ സിരിവര്‍ധനെയുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്‌ക്ക് വേണ്ടി യുസ്‌വേന്ദ്ര ചഹല്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ദ്ദിക് പാണ്ഡ്യ, ജസ്‌പ്രിത് ബംറ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു. ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് ജയിച്ചിരുന്നു. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്.