പൂനെ: ഐ എസ് എല്ലിൽ രണ്ടാം ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. പൂനെ സിറ്റിയാണ് എതിരാളികൾ. രാത്രി ഏഴിന് പൂനെയിലാണ് മത്സരം.മൈക്കൽ ചോപ്രയുടെ ഈ ഗോൾ നൽകിയ ആത്മവിശ്വാസവുമായാണ് കേരള ബ്ലാസ്റ്റേഴ്സ്പൂനെ സിറ്റിയെ നേരിടുന്നത്. മുംബൈക്കെതിരെ ഒറ്റഗോൾ ജയവുമായി രക്ഷപ്പെട്ടെങ്കിലും ഒത്തിണക്കം ഉള്ളൊരു ടീമെന്ന നിലയിലേക്ക് ഉയരാൻ ബ്ലാസ്റ്റേഴ്സിന് ആയിട്ടില്ല.

ആരോൺ ഹ്യൂസും സെഡ്രിക് ഹെങ്ബർട്ടും സന്ദേശ് ജിംഗാനും നയിക്കുന്ന പ്രതിരോധ നിര മാത്രമാണ് വിശ്വസ്തം. പ്ലേമേക്കറുടെ അഭാവം മധ്യനിരയിൽ പ്രകടം. കിട്ടിയ അവസരങ്ങൾ മുതലാക്കാൻ മുന്നേറ്റനിരയ്ക്കും കഴിയുന്നില്ല. പൂനെയുടെ നിലയും ഭദ്രമല്ല. മൂന്ന് കളികളിൽ രണ്ടിലും തോറ്റു. ഏകജയം ഗോവയ്ക്കെതിരെ.സീസണിൽ താളം കണ്ടെത്താനാവാത്ത നിരയാണ് പൂനെയും.

വിലക്ക് നേരിടുന്ന കോച്ച് അന്‍റോണിയോ ഹബാസ് ഇന്നും ടീമിനൊപ്പം ഉണ്ടാവില്ല. കണക്കുകളിൽ മുന്നിൽ ബ്ലാസ്റ്റേഴ്സ്. നാല് തവണ ഏറ്റുമുട്ടിയതിൽ മൂന്നിലും ജയം. ഒരുജയം പൂനെയ്ക്കും.