ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‍സിക്ക് ഒമ്പതാം ജയം. ശ്രീകണ്ടീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ ഒരു ഗോളിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. സുനില്‍ ഛേത്രിയാണ് ഗോള്‍ നേടിയത്.

ബംഗളൂരു എഫ്‍സിക്ക് വേണ്ടി മുപ്പത്തിയൊമ്പതാം മിനിറ്റിലാണ് സുനില്‍ ഛേത്രി ഗോള്‍ നേടിയത്.

ഐഎസ്എല്ലില്‍ മറ്റൊരു മത്സരത്തില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയും ഡല്‍ഹി ഡൈനമോസും തമ്മിലുള്ള മത്സരം സമനിലയിലായി. ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ചെന്നൈയ്‍ക്കായി ജെജെ ലാല്‍പെകുല രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ഡേവിഡും ഫെര്‍ണാണ്ടസുമാണ് ഡല്‍ഹിക്കായി ലക്ഷ്യം കണ്ടത്.