സ്‍പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്‍സലോണയുടെ ജൈത്രയാത്ര തുടരുന്നു. ബാഴ്‍സലോണ എതിരില്ലാത്ത മൂന്ന് ഗോളിന് ലെവാന്റയെ തോൽപിച്ചു. ഇടവേളയ്‍ക്ക് മുൻപ് ബാഴ്‍സലോണ രണ്ട് ഗോളിന് മുന്നിലായിരുന്നു.
ലിയോണൽ മെസ്സി, ലൂയിസ് സുവാരസ്, പൗളീഞ്ഞോ എന്നിവരാണ് ബാഴ്‍സലോണയുടെ ഗോളുകൾ നേടിയത്. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കൻഡുകളിൽ ആയിരുന്നു പൗളീഞ്ഞോയുടെ ഗോൾ. ബാഴ്‍സലോണയുടെ ജേഴ്‍സിയിൽ നാനൂറാം മത്സരത്തിനിറങ്ങിയ മെസ്സി ക്ലബിന് വേണ്ടി 365ആം ഗോളാണ് നേടിയത്. ഇതോടെ ഗെർഡ് മുള്ളറുടെ സ്‍കോറിംഗ് റെക്കോർഡിന് ഒപ്പമെത്താനും മെസ്സിക്കായി. ബാഴ്‍സലോണ ജേഴ്സിയിൽ ഇനിയസ്റ്റയുടെ 650ആം മത്സരം കൂടിയായിരുന്നു ഇത്.
