പാരിസ്: നെയ്മര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങാനുള്ള ബാഴ്സലോണയുടെ നീക്കം അത്ഭുതപ്പെടുത്തിയെന്ന് പാരീസ് സെന്‍റ് ജെര്‍മെയ്ന്‍ ക്ലബ്ബ്. ക്ലബ്ബ് മാറ്റവുമായി ബന്ധപ്പെട്ട്, പിഎസ്ജിയും നെയ്മറും ഒരു തെറ്റും ചെയ്തിട്ടില്ല. ബാഴ്സലോണയുടെ സമീപനത്തില്‍ ഖേദമുണ്ടെന്നും പിഎസ്ജി പ്രതികരിച്ചു. നെയ്മര്‍ നല്‍കിയില്ലെങ്കില്‍ പിഎസ്ജി നഷ്ടപരിഹാരം നൽകമണെന്ന ബാഴ്സയുടെ ആവശ്യം അത്ഭുതകരമാണെന്നും ഫ്രഞ്ച് ക്ലബ്ബ് പ്രസ്താവനയിലൂടെ അറിയിച്ചു. ബാഴ്സയുമായി അഞ്ചു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടതിന് ശേഷം, പിഎസ്ജിയിലേക്ക് റെക്കോര്‍ഡ് തുകയ്ക്ക് മാറിയ നെയ്മര്‍ 85 ദശലക്ഷം യൂറോ നഷ്ടപരിഹാരം നൽകണമെന്നാണ് ബാഴ്സയുടെ ആവശ്യം.