മാഡ്രിഡ്: സ്‌പാനിഷ് ലീഗില്‍ മുന്‍നിര ടീമുകളായ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണയ്‌ക്കും തകര്‍പ്പന്‍ ജയം. റയല്‍ മാഡ്രിഡ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഒസാസുനയെ തോല്‍പ്പിച്ചപ്പോള്‍ ബാഴ്‌സലോണ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് അലാവ്സിനെ തകര്‍ത്തുവിട്ടു. റയലിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഇസ്‌കോ, ലുകാസ് വാസ്‌ക്വസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. അതേസമയം ബാഴ്‌സലോണയ്‌ക്കുവേണ്ടി ലൂയിസ് സുവാരസ് ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ മെയിയും നെയ്മറും റാക്കിട്ടിച്ചും ഓരോ ഗോള്‍ വീതം നേടി. ഒരു ഗോള്‍ അലാവ്‌സ് താരം അലക്‌സിസിന്റെ സെല്‍ഫ് ഗോളായിരുന്നു.

20 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ റയല്‍ മാഡ്രിഡ് 49 പോയിന്റുമായി ലീഗില്‍ ഒന്നാമതാണ്. 22 കളികളില്‍ 48 പോയിന്റുള്ള ബാഴ്‌സലോണ രണ്ടാം സ്ഥാനത്താണ്.