തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം ബാഴ്‍സലോണയ്‍ക്ക് പരാജയം. എസ്‍പാന്യോളാണ് ബാഴ്‍സലോണയെ പരാജയപ്പെടുത്തിയത്.

കോപ്പ ഡെല്‍റേയിലെ ക്വാര്‍ട്ടറിലെ ആദ്യപാദ മത്സരത്തിലായിരുന്നു ബാഴ്‍സലോണ പരാജയപ്പെട്ടത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു എസ്പാനിയോളിന്‍റെ ജയം. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൽ എണ്‍പത്തിയെട്ടാം മിനിറ്റിൽ ഓസ്‍താർ മെലെന്റെ നേടിയ ഗോളാണ് എസ്പാനിയോളിന് അപ്രതീക്ഷിത ജയം സമ്മാനിച്ചത്.