39ആം മിനുട്ടില്‍ ഡേയ്!വേര്‍സനാണ് അലാവെസിനുവേണ്ടി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജെറേമി മത്തേയു ഗോള്‍ മടക്കി. പക്ഷേ ഇലാബി ഗോമസ് അലാവെസിനെ വീണ്ടും മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ മെസ്സിയേയും സുവാരസിനേയും ഇനിയേസ്റ്റയേയും എല്ലാം ബാഴ്‌സ പരിശീലകന്‍ എന്റീക്ക മാറി മാറി പരീക്ഷിച്ചെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല.

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് മുന്നേറ്റം തുടരുന്നു. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഒസാസുനയെ റയല്‍ തകര്‍ത്തു. യൂറോ കപ്പ് ഫൈനലില്‍ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വന്‍വിജയത്തോടെ ഈ വര്‍ഷത്തെ സ്പാനിഷ് ലീഗ് പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടു. ആറാം മിനുട്ടില്‍ റൊണാള്‍ഡോ തന്നെയാണ് ഒസാസുനയുടെ വല കുലുക്കിയത്. നാല്‍പതാം മിനുട്ടില്‍ ഡാനിലോ ലീഡുയര്‍ത്തി. പിന്നീട് ക്യാപ്റ്റന്‍ റാമോസിന്റെ ഊഴം. രണ്ടാം പകുതിയിലും റയല്‍ ആക്രമണം തുടര്‍ന്നു. സെറ്റ് പീസ് ഗോളാക്കി പെപെ ലീഡ് നാലാക്കി ഉയര്‍ത്തി. അഞ്ചാം ഗോള്‍ ലൂക്കാ മോഡ്രിച്ചിന്റെ വക. 64 ആം മിനുട്ടില്‍ റിയേറയിലൂടെ ഒസാസുന ഒരു ഗോള്‍ മടക്കി. ഡേവിഡ് ഗാര്‍ഷ്യയിലൂടെ രണ്ടാം ഗോളും നേടി ഒസാസുന കീഴടങ്ങി.

അത്‌ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് സെല്‍റ്റാ വിഗോയെ തകര്‍ത്തു. അന്റോയിന്‍ ഗ്രീസ്മാന്‍ ഇരട്ട ഗോള്‍ നേടി. ഏഞ്ചല്‍ കൊറിയ കോക്കെ എന്നിവരാണ് മറ്റ് രണ്ട് ഗോളുകള്‍ നേടിയത്.