Asianet News MalayalamAsianet News Malayalam

വിജയത്തില്‍ 'ആറാടി' വീണ്ടും ബാഴ്‌സ; സുവാരസിന് 4 ഗോള്‍

Barcelona returned to the top of La Liga with victory over Sporting Gijon
Author
Barcelona, First Published Apr 24, 2016, 2:06 AM IST

ബാഴ്സലോണ: ലൂയി സുവാരസിന്റെ 4 ഗോള്‍  മികവില്‍ സ്‌പാനിഷ് ലീഗില്‍  ബാഴ്‌സയ്‌ക്ക് തകര്‍പ്പന്‍ജയം. സ്‌പോര്‍ട്ടിംഗ് ഗിജോണിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പ്പിച്ചത്. 63, 74, 77, 88 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോളുകള്‍. ഡീപോര്‍ട്ടീവോ ലാ കൊരൂണയ്ക്കെതിരായ ബാഴ്‌സയുടെ കഴിഞ്ഞമത്സരത്തില്‍ സുവാരസ് നാല് ഗോള്‍ അടിച്ചിരുന്നു.

ബാഴ്സയ്ക്കായി മെസിയും നെയ്മറും ഓരോ ഗോള്‍വീതം നേടി. ജയത്തോടെ കിരീട പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്ചയ്‌ക്ക്35 കളികളില്‍ 85 പോയിന്റായി. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ നിന്നായി എട്ടു ഗോളടിച്ചുകൂട്ടിയ സുവാരസ് ഈ സീസണില്‍ ലാ ലിഗയിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ റയലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്ന് ഒന്നാമതെത്തി. 34 ഗോളുകളാണ് ഇതുവരെ സുവാരസിന്റെ സമ്പാദ്യം. ക്രിസ്റ്റ്യാനോ 31 ഗോളുകളാണ് നേടിയത്. 25 ഗോള്‍ നേടിയിട്ടുള്ള മെസി മൂന്നാമതും 23 ഗോളുകളുമായി നെയ്മര്‍ നാലാമതുമാണ്.

ലീഗിലെ മറ്റൊരു മത്സരത്തില്‍ റിയല്‍ മാഡ്രിഡ് 3--2ന് റയോ വല്ലോക്കാനെയെ തോല്‍പ്പിച്ചു. ഗാരത് ബെയ്‍ലിന്റെ ഇരട്ട ഗോളാണ് മാഡ്രിഡ് വിജയത്തില്‍ നിര്‍ണ്ണായകമായത്. ഇതോടെ മാഡ്രിഡ് 81 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്. 35 കളികളില്‍ 85 പോയന്റുള്ള അത്‌ല്റ്റിക്കോ മാഡ്രിഡ് ബാഴ്സയ്ക്കൊപ്പം ഒന്നാം സ്ഥാനത്തുണ്ടെങ്കിലും ഗോള്‍ശരാശരിയില്‍ മെസിയും കൂട്ടരും ബഹുദൂരം മുന്നിലാണ്.

Follow Us:
Download App:
  • android
  • ios