റെവൊല്യൂഷന്‍ എക്‌സ് എന്ന് പേരിട്ടിരിക്കുന്ന ബള്‍ഗേറിയന്‍ ചിത്രത്തിലാണ് ബെര്‍ബറ്റോവ് വേഷമിടുക.

സോഫിയ: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെയും മുന്‍താരം ദിമിതര്‍ ബെര്‍ബറ്റോവ് ഇനി സിനിമാതാരം. റെവൊല്യൂഷന്‍ എക്‌സ് എന്ന് പേരിട്ടിരിക്കുന്ന ബള്‍ഗേറിയന്‍ ചിത്രത്തിലാണ് ബെര്‍ബറ്റോവ് വേഷമിടുക. അധോലോക നായകന്റെ വേഷമാണ് ബെര്‍ബയ്‌ക്കെന്ന് ട്രെയ്‌ലറുകളില്‍ നിന്ന ഊഹിക്കാം. മെയ് 11ന് ചിത്രം റീലീസ് ചെയ്യും.

ഫുട്‌ബോളിനപ്പുറത്ത് സിനിമാ പ്രേമികൂടിയാണ് ബെര്‍ബറ്റോവ്. നേരത്തെ ഇംഗ്ലിഷ് ചിത്രം ഗോഡ് ഫാദര്‍ തന്റെ എക്കാലത്തേയും ഇഷ്ടപ്പെട്ട സിനികളില്‍ ഒന്നാണെന്ന് ബെര്‍ബ പറഞ്ഞിരുന്നു. മാത്രമല്ല, അടുത്തിടെ ചിത്രത്തിലെ ഒരു പ്രധാന രംഗം മകളുമൊത്ത് അഭിനയിച്ച് കാണിക്കുകയും ചെയ്തിരുന്നു. ആന്‍ഡി ഗാര്‍സിയയുമായി ബെര്‍ബറ്റോവിനെ താരതമ്യപെടുത്താറുണ്ടായിരുന്നു. 

2014ല്‍ സിനിമയില്‍ അഭിനയിക്കാന്‍ ബെര്‍ബ തീരുമാനിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലറും നേരത്തെ പുറത്തുവന്നിരുന്നു. ഫുട്‌ബോള്‍ കളി നിര്‍ത്തി ഫുട്‌ബോള്‍ മാനേജ്‌മെന്റിലേക്ക് വരാന്‍ ഒരുങ്ങുന്നതിനിടയിലാണ് ബെര്‍ബറ്റോവ് സിനിമയിലും ഒരു കൈ നോക്കുന്നത്.