ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ഭുവനേശ്വര്‍ 4 ആഴ്ച തങ്ങും
ലണ്ടന്: ഇംഗ്ലണ്ടിലെ അവസാന ഏകദിനത്തിനിടെ പരിക്കേറ്റ പേസര് ഭുവനേശ്വര് കുമാര് ഇന്ത്യയിലേക്ക് മടങ്ങുന്നു. ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ഭുവനേശ്വര് 4 ആഴ്ച തങ്ങുമെന്നും ബിസിസിഐ വൃത്തങ്ങള് പറഞ്ഞു.
ഭുവനേശ്വറിന്റെ ശാരീരികക്ഷമതയെക്കുറിച്ച് പൂര്ണ തൃപ്തിയുണ്ടെങ്കില് മാത്രമേ ഇംഗ്ലണ്ടിലേക്ക് തിരിച്ചയക്കൂ എന്നും ബിസിസിഐ അറിയിച്ചു .
അതേസമയം ഭുവനേശ്വറിന് വീണ്ടും പരിക്കേൽക്കാന് ഇടയായതിനെ കുറിച്ച് ടീം മാനേജ്മെന്റിനെ ബിസിസിഐ നേതൃത്വം അതൃപ്തി അറിയിച്ചതായും സൂചനയുണ്ട്.
